37 വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടത്തില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് വെച്ച് പിതാവിനും ദാരുണാന്ത്യം. കോട്ടയം തെള്ളകം സ്വദേശി എം കെ ജോസഫ് ആണ് കെഎസ്ആര്‍ടിസി ബസ്സ് ഇടിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കെഎസ്ആര്‍ടിസി ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
1985 ലാണ് ജോസഫിന്റെ നാലു വയസ്സു മാത്രം പ്രായമുള്ള മകള്‍ ജോയ്‌സ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വെച്ച് കാര്‍ ഇടിച്ച് മരിച്ചത്.ഇതിനുശേഷം ഇവിടെയും ഇതിന്റെ സമീപപ്രദേശങ്ങളിലുമായി ഏഴോളം പേര്‍ വാഹനാപകടത്തില്‍ മരിച്ചിട്ടുണ്ട്.
പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സുരക്ഷിത പാത ഒരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.