കേരളയൂണിവേഴ്‌സിറ്റിയിലെ 39 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി സിന്‍ഡിക്കേറ്റ്. പ്രായപരിധി കഴിഞ്ഞവരെയാണ് ഒഴിവാക്കിയത്. മുപ്പതോളം കോളജുകള്‍ പ്രായപരിധി വിവരം യൂണിവേഴ്‌സിറ്റിയെ അറിയിച്ചില്ല. കാട്ടക്കാട ക്രിസ്ത്യന്‍ കോളജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്‌സിറ്റിയില്‍ പേരു നല്‍കിയ ആള്‍മാറാട്ട വിവാദത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
പാസ് വേര്‍ഡ് ചോര്‍ത്തി നല്‍കിയ 37 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കി. 2019 ല്‍ നടന്ന ബിഎസ്്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലാണ് പാസ് വേര്‍ഡ് ചോര്‍ത്തി മാര്‍ക്കു കൂട്ടി നല്‍കിയത്. സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്…