ലക്‌നൗ: ഉത്തര്‍ പ്രദേശിലെ 403 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് 36 മുസ്്‌ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രം. സംസ്ഥാനത്ത് ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്്‌ലിംകളില്‍ നിന്നും നിയമസഭാ പ്രാധിനിത്യം വെറും 8.93 ശതമാനം മാത്രം. ഹിന്ദുവോട്ടുകളുടെ ്രധു വീകരണം ബി.ജെ.പിയ്ക്ക് അനുകൂലമായി മാറിയ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം പ്രാധിനിത്യം കഴിഞ്ഞ സഭയിലേതിനേക്കാള്‍ രണ്ട് സീറ്റുകള്‍ കൂടുതലാണ്.
വിജയിച്ച മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്‍ ജയിലില്‍ കഴിയുന്ന എസ്.പി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുള്ള അസം ഖാന്‍, ജയിലില്‍ കഴിയുന്ന ഗ്യാങ്‌സറ്റര്‍ മുക്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി, അനന്തിരവന്‍ മന്നു എന്നിവര്‍ ഉള്‍പ്പെടും. രാം പൂരില്‍ നിന്നും മത്സരിച്ച അസംഖാന്‍ ബി. ജെ.പിയുടെ ആകാശ് സക്‌സേനയെ 65,387 വോട്ടിന് തോല്‍പിച്ചാണ് വീണ്ടും നിയമസഭയിലേക്ക് ഊഴം നേടിയത്. സൗര്‍ മണ്ഡലത്തില്‍ അസം ഖാന്റെ മകന്‍ അബ്ദുള്ള അസം ഖാന്‍ 61103 വോട്ടുകള്‍ക്ക് എന്‍.ഡി. എ ടിക്കറ്റില്‍ മത്സരിച്ച ഏക മുസ്്‌ലിം സ്ഥാനാര്‍ത്ഥിയായ അപ്‌ന ദളിലെ ഹംസ മിയാനെ തോല്‍പിച്ചു.
മാവുവില്‍ മുക്താര്‍ അ ന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരി എസ്.ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ചു. ബി.ജെ.പിയുടെ അശോക് കുമാര്‍ സിങിനെ 38,227 വോട്ടുകള്‍ക്കാണ് അബ്ബാസ് അന്‍സാരി തോല്‍പിച്ചത്. ഗാസിയാപൂരിലെ മുഹമ്മദാബാദില്‍ മുക്താര്‍ അന്‍സാരിയുടെ അനന്തരവന്‍ ഷുഹൈബ് അന്‍സാരി എന്ന മന്നു 18,199 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ അല്‍ക റായിയെ തോല്‍പിച്ചാണ് നിയമസഭയിലെത്തിയത്. ഖൈറാനയില്‍ എസ്.പി ടിക്കറ്റില്‍ മത്സരിച്ച നഹിദ് ഹസന്‍ 25887 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ മൃഗംഗ സിങിനെ പരാജയപ്പെടുത്തിയാണ് വിജയം കരസ്ഥമാക്കിയത്.
അസംഗഡിലെ നിസാമാബാദില്‍ എസ്.പിയുടെ 85കാരനായ സ്ഥാനാര്‍ത്ഥി ആലം ബാഡി ബി.ജെ.പിയുടെ മനോജിനെ 34,187 വോട്ടുകള്‍ക്കും കിതോറില്‍ എസ്.പിയുടെ ഷാഹിദ് മന്‍സൂര്‍ ബി.ജെ.പിയുടെ സത്‌വീര്‍ സിങിനെ 2180 വോട്ടുകള്‍ക്കും തോല്‍പിച്ചു.
മൊറാദാബാദിലെ കുണ്ഡാര്‍കിയില്‍ എസ്.പി ടിക്കറ്റില്‍ മത്സരിച്ച സിയാഉര്‍റഹ്മാന്‍ ബി.ജെ.പിയുടെ കമല്‍ കുമാറിനെ 43162 വോട്ടുകള്‍ക്കും തോല്‍പിച്ചു. മുസ്്‌ലിം- യാദവ പാര്‍ട്ടിയെന്ന പേരുദോഷം മാറ്റാനായി ഇത്തവണ 64 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളെ മാത്രമാണ് എസ്.പി മത്സരിപ്പിച്ചത്. ബി.എസ്.പി 88 മുസ്്‌ലിം സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസ് 75 പേരെയും മത്സര രംഗത്തിറക്കിയിരുന്നു.
അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം 60 പേരെ കളത്തിലിറക്കിയെങ്കിലും ഉവൈസിയുടെ പരീക്ഷണം ഇത്തവണ യു.പിയില്‍ ഏശിയില്ല.
മുസ്്‌ലിം വോട്ടുകള്‍ കൂടുതലായി എസ്.പിയിലേക്ക് പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ചില മണ്ഡലങ്ങളില്‍ എ.ഐ. എം.ഐ.എം മുസ്്‌ലിം വോട്ടുകളില്‍ വലിയ ശതമാനത്തോളം സമാഹരിച്ചു. ഇവിടങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികള്‍ നേരിയ വോട്ടിന് പരാജയപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.