രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍ സൈന്യം. റഷ്യ ആധിപത്യം നേടിയെന്ന യുദ്ധ വാര്‍ത്തകള്‍ക്കിടെയാണ് അവകാശവാദവുമായി യുക്രൈന്‍ മുന്നോട്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും 14 റഷ്യന്‍ വിമാനങ്ങള്‍ വെടവെച്ചിട്ടെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു. തന്ത്രപ്രധാനമായ കെട്ടിടം പിടിക്കാനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെടുത്തി. 8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.
അതേസമയം, റഷ്യക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് എടുത്ത പുതിയ വീഡിയോയിലാണ് സംഭവം അറിയിച്ചത്. ‘യുക്രൈന്‍ കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല’, പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. താന്‍ കീവില്‍ തന്നെയുണ്ടെന്നും എങ്ങോട്ടും മാറിയിട്ടില്ലെന്നും കൂട്ടിചേര്‍ത്തു.