തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നുള്ള നേതാക്കളുടെ പട കോണ്‍ഗ്രസിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആര്‍എസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആര്‍എസില്‍ നിന്നുള്ള മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം 35 നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് പോകുന്നത്. ഇവരില്‍ 12 പേര്‍ ഇന്ന് ദില്ലിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും പിന്തുണ അറിയിച്ചു.
മുന്‍ എംപി പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. ഇതില്‍ ഇപ്പോഴത്തെ ബിആര്‍എസ് എംഎല്‍സി നര്‍സ റെഡ്ഡിയുടെ മകന്‍ രാകേഷ് റെഡ്ഡിയും ഉണ്ട്. മുന്‍ മന്ത്രി ജുപ്പള്ള കൃഷ്ണ റാവുവും പാര്‍ട്ടി വിട്ടു. പാറ്റ്‌നയില്‍ നടന്ന പ്രതിപക്ഷ നേതൃസംഗമത്തിലേക്ക് പോകില്ലെന്ന തരത്തില്‍ കെസിആറിന്റെ മകനും മന്ത്രിയുമായ കെടിആര്‍ പ്രസ്താവന നടത്തിയതോടെ ബിആര്‍എസ്സിനെ സംഗമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.