X
    Categories: indiaNews

34 ജഡ്ജിമാരായി; സുപ്രീം കോടതി പൂര്‍ണ അംഗബലത്തില്‍

ന്യൂഡല്‍ഹി: 34 ജഡ്ജിമാരുമായി സുപ്രീം കോടതി പൂര്‍ണ അംഗബലത്തിലെത്തി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാഷേജ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവന്ദ് കുമാര്‍ എന്നിവര്‍ സുപ്രീം കോടതി ജഡ്മാരായി ചുമതലയേറ്റതോടെയാണ് സുപ്രീം കോടതി സമ്പൂര്‍ണമായത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലി കൊടുത്തു. ജനുവരി 31നാണ് ജസ്റ്റിസ് ബിന്ദാലിനെയും അരവിന്ദ് കുമാറിനെയും നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നേരത്തെ അഞ്ചു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരുന്നു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവരാണ് നേരത്തെ അധികാരത്തിലേറിയത്.

അതേസമയം കൊളീജിയം ശുപാര്‍ശകള്‍ വൈകിക്കുന്നതിരെയുള്ള രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നുണ്ട്.

webdesk11: