തമിഴ്‌നാട്ടില്‍ 33 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്ന് എത്തിയ 66പേരെ പരിശോധിച്ചപ്പോഴാണ് 33 പേരില്‍ ഒമിക്രോണ്‍ സ്ഥിതീകരിച്ചത്.ഒമിക്രോണ്‍പശ്ചാത്തലത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 34ആയി.
അതെസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 200 കടന്നു.മഹാരാഷ്ട്രയില്‍ 11 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 54 ആയി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകള്‍ 57 ആയി ഉയര്‍ന്നു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അതേസമയം കോവിഡിന്റെ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി കൂടിയതാണ് ഒമിക്രോണ്‍ വകഭേദമെന്നും രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് 7,495തിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രാഗബാധിതരുടടെ എണ്ണം 78,291 ആയി.