ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. കിഷേരോക്ക് സമീപമുള്ള ഗോമ പട്ടണത്തിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ പതിവ് പരിശീലനത്തിലേര്‍പ്പെട്ടിരുന്ന സൈനികര്‍ക്കു സമീപത്തു ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ ഒരു കുട്ടി മരിച്ചതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. യു.എന്‍ സമാധാന സേനയിലെ 18000 അംഗങ്ങള്‍ ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് യു.എന്‍ സമാധാന ദൗത്യ സേനയെ പ്രദേശത്ത് വിന്യസിപ്പിച്ചത്.