ഡല്‍ഹി: സുപ്രീംകോടതിയുടെ എല്ലാ ബെഞ്ചുകളും ദിവസവും 10 ട്രാന്‍സ്ഫര്‍ ഹരജികളും 10 ജാമ്യാപേക്ഷകളും പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നിര്‍ദേശം. ഫുള്‍ കോര്‍ട്ട് മീറ്റിങ്ങില്‍ ഇതുസംബന്ധിച്ച തീരുമാനം എടുത്തതായും ഡിസംബര്‍ 17 ന് ശൈത്യകാല ഇടവേളയ്ക്ക് മുമ്പായി എല്ലാ ട്രാന്‍സ്ഫര്‍ ഹരജികളും തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.
നിവവില്‍ 13 ബെഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്. 3000 ട്രാന്‍സ്ഫര്‍ ഹരജികള്‍ കെട്ടിക്കിടക്കുന്നുമുണ്ട്. നിര്‍ദേശ പ്രകാരം ഹരജി പരിഗണിക്കുകയാണെങ്കില്‍ നിശ്ചിത ദിവസത്തിന് മുമ്പ് ഹരജികള്‍ തീര്‍പ്പാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.