X

ഒറ്റച്ചാര്‍ജില്‍ 300 കി.മീ. യാത്ര; വാഹനവ്യൂഹത്തില്‍ ഇലക്ട്രിക് ബൈക്ക് ഉള്‍പ്പെടുത്തി ഷാര്‍ജ പോലീസ്

ഇന്ധന ചെലവ് ലാഭിക്കുന്നതിനും മലിനീകരണ മുക്തമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും മാതൃക ഒരുക്കി പൊലീസ് വാഹന കൂട്ടത്തിലേക്ക് ഇലക്ട്രിക് ബൈക്കുകള്‍ എത്തിച്ച് ഷാര്‍ജ പൊലീസ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മ്മിച്ച സുല്‍മി ഇബി വണ്‍ എന്ന പേരിലാണ് ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് എത്തിച്ചിരിക്കുന്നത്.

മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ബൈക്ക് രൂപകല്‍പ്പന ചെയ്തത്. 10.4 കിലോ ബാറ്ററി ബാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 155 കിലോമീറ്ററാണ് പരമാവധി വേഗത. അഞ്ചു സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ കഴിയും.

സേനക്ക് വേണ്ടി നിര്‍മ്മിച്ച വാഹനമായതിനാല്‍ നിരവധി മറ്റു സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. റോഡുകളെ കുറിച്ച് സമഗ്ര വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന റഡാര്‍, ക്യാമറകള്‍ തുടങ്ങി സവിശേഷതകള്‍ നിരവധിയാണ്. 12000 ദിര്‍ഹമാണ് ഇതിന്റെ ചിലവായി കണക്കാക്കുന്നത്.

webdesk11: