ഹൈദരാബാദ്: തെലങ്കാനയില്‍ കര്‍ഷകന്റെ ശരീരത്തില്‍നിന്ന് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 300 കിഡ്‌നി സ്‌റ്റോണുകള്‍. കരീം നഗര്‍ സ്വദേശിയായ എം. രാം റെഡ്ഡി ശരീരത്തിന്റെ പിന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.
സ്‌കാനിങ് നടത്തിയപ്പോഴാണ് ഏഴ് സെന്റീ മീറ്റര്‍ വരെ നീളമുള്ള കല്ലുകളുടെ വന്‍ ശേഖരം വലത് കിഡ്‌നിയില്‍ കണ്ടെത്തിയത്. 300 കല്ലുകളും താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.