അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ 300 ദളിതുകള്‍ ബുദ്ധമതം സ്വീകരിച്ചു. അഹമ്മദാബാദ്, വഡോദര എന്നിവിടങ്ങളിലെ ദളിതുകളാണ് ബുദ്ധമതം സ്വീകരിച്ചത്. അശാക വിജയദശമിയുടെ ഭാഗമായിരുന്നു പരിപാടിയെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഹമ്മദാബാദില്‍ 200 പേരാണ് ബുദ്ധമതത്തിലേക്ക് ചേര്‍ന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളായിരുന്നു. ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാഡമിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വഡോദരയില്‍ 100 പേര്‍ ബുദ്ധമതം സ്വീകരിച്ചു.