X
    Categories: MoreViews

പനി ബാധിതരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയരാക്കുന്നു 450 പേരുടെ സാമ്പിളുകള്‍ പരിശോധനയില്‍ ചികിത്സയില്‍ കഴിയുന്നത് 19 പേര്‍

 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും കേരളത്തില്‍ എച്ച്1 എന്‍1 പടരുന്നു.
സംസ്ഥാനത്ത് പകര്‍പ്പനിക്ക് ചികിത്സ തേടുന്നവരില്‍ 30 ശതമാനം പേരെ എച്ച്1 എന്‍1 പരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടെന്നും ഡെങ്കിപ്പനിയെക്കാള്‍ അപകടകാരിയാണിതെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും 450ഓളം പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധനയിലുള്ളത്. 2015ലും രോഗം പടര്‍ന്ന് പിടിച്ചിരുന്നുവെങ്കിലും അന്ന് 26 ശതമാനം സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴിത് 30 ശതമാനം സാമ്പിളുകളിലായി വര്‍ധിച്ചു.
അതേസമയം കഴിഞ്ഞ അഞ്ചുമാസത്തിനിടെ എച്ച്1 എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19. എറണാകുളത്ത് എട്ടുപേര്‍ക്കും വയനാട്ടില്‍ നാലുപേര്‍ക്കും എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ട്. ആലപ്പുഴ- മൂന്ന്, കാസര്‍കോട്- രണ്ട്. പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ക്കും എച്ച്1 എന്‍1 സ്ഥിരീകരിച്ചു.

chandrika: