ലോകകപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ആര്‍ പ്രഗ്യാനന്ദയെ ആദരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാറിന്റെ ആദരമായി 30 ലക്ഷം രൂപയും പ്രശസ്തിയും പത്രവും താരത്തിന് സമ്മാനിച്ചു.
യുവ പ്രതിഭയായ ആര്‍ പ്രഗ്യാനന്ദയെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷം. രാജ്യത്തിനും തമിഴ്‌നാടിനും വലിയ നേട്ടമാണ് ഇദ്ദേഹം കൊണ്ടുവന്നത്. കായിക രംഗത്തെ യുവ പ്രതിഭകളെ പരിപോഷിക്കുന്നതിന് സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഭാവിയിലും ഈ കുതിപ്പ് തുടരട്ടെ- എം.കെ സ്റ്റാലിന്‍ കുറിച്ചു.
കായിക താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രഗ്യാനന്ദ പ്രതികരിച്ചു.