X

സിറിയ: അവശേഷിക്കുന്നത് 30 ഡോക്ടര്‍മാര്‍

ദമസ്‌ക്കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയിലെ അലപ്പോയില്‍ അവശേഷിക്കുന്നത് 30 ഡോക്ടര്‍മാര്‍. 2.5 ലക്ഷം ജനങ്ങള്‍ മാത്രമേ അലപ്പോയില്‍ ഇപ്പോഴുള്ളു എന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് ജാന്‍ എഗ്ലാന്റ് അറിയിച്ചു.

നാടകീയ രംഗങ്ങളാണ് അലപ്പോയില്‍ നടക്കുന്നത്. അലപ്പോ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഭരണകൂടത്തിന്റ നിയന്ത്രണത്തിലാണ്. പോരാളികളും വിമതരും ഐഎസും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ട്. കൂടാതെ റഷ്യന്‍ സൈന്യത്തിന്റെ വ്യാമോക്രമണവും രൂക്ഷമാണ്.
പതിനായിരങ്ങള്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിമതരും നിരീക്ഷകരും വ്യക്തമാക്കി. അലപ്പോയുടെ പല ഭാഗങ്ങളും രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ നേരിടുന്നു. സ്‌കൂളുകള്‍ പലതും നാമാവശേഷമായി.

chandrika: