കണ്ണൂര്‍ ജില്ലയില്‍ ഓരോ ദിവസവും 30 പേര്‍ക്ക് തെരുവ്നായ്ക്കളുടെ കടിയേല്‍ക്കുന്നതാണ് ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍. ആക്രമണങ്ങള്‍ തടയാന്‍ പരമാവധി ശ്രമിച്ചിട്ടും സാധിക്കുന്നില്ല. തെരുവ്നായ്ക്കള്‍ ആക്രമിക്കുന്നതും നായ്ക്കളെ ഇടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഓരോ ദിവസവും വര്ധിക്കുകുകയാണെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കണ്ണൂര്‍ ജില്ല പഞ്ചായത്ത് പരിധിയില്‍ 23,666 തെരുവുനായ്ക്കളുണ്ട്. തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികളില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ കൊല്ലപ്പെട്ടതും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തദ്ദേശസ്ഥാപന മേധാവി, പൊതു ആരോഗ്യ വകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധി എന്നിവർ അടങ്ങുന്ന മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ജില്ല പഞ്ചായത്ത് നിർദേശമായി നൽകി.