കോഴിക്കോട് :എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിച്ച സര്‍ക്കാര്‍ നടപടി വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍.
എംഎസ്എഫ് ജില്ലാ കമ്മിറ്റി ഗ്രേസ് മാര്‍ക്ക് നിഷേധത്തിനെതിരെ ഡിഡിഇ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019 മുതല്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളോടാണ് കോഴ്‌സ് കഴിയുന്ന സമയത്ത് ഗ്രേസ് മാര്‍ക്ക് നല്‍കാനാവില്ല എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്
കോവിഡ് ഡ്യുട്ടിയിലും തിരഞ്ഞെടുപ്പ് സമയത്തും മറ്റ് സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പോലും ആശങ്കയിലാക്കുന്നതാണ് ഈ തീരുമാനം. നിലപാട് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എംഎസ്എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരവ് കത്തിച്ചും ‘മനസ്സ് നന്നാവട്ടെയെന്ന്’ എന്‍.എസ്.എസ് ഗീതം ആലപിച്ചും എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ്, ശമീര്‍ പാഴൂര്‍, അജ്മല്‍ കൂനഞ്ചേരി,സി.എം മുഹമ്മദ്, ആയിശ നദ, ദര്‍വിശ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും അഡ്വ:കെ.ടി ജാസിം നന്ദിയും പറഞ്ഞു.