ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് 3 പോര്‍ക്കെതിരെ സെമന്‍സ്. വാസിം റിസ്വിയോടൊപ്പം പൂജ ശകുന്‍ പാണ്ഡെ, ധര്‍മദാസ് എന്നി 2 പേര്‍ക്കെതിരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
സമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചത്തിനെ തുടര്‍ന്നാണ് കേസെങ്കിലും ന്യൂനപക്ഷ കൂട്ടക്കൊല നടത്താന്‍ വേണ്ടി ആഹ്വാനം ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലകൊളുന്നു എന്ന വിമര്‍ശനമുണ്ട്. അതേസമയം, പ്രതികള്‍ക്കെതിരെയുള്ള അറസ്റ്റ് ഒഴിവാക്കുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാണ്.
ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ വാഹിനിയുടെ സമ്മേളനത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊലവിളി പ്രസംഗം നടന്നിരുന്നത്. പരിപാടിക്കിടെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണയാണ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ഇന്ത്യയെ ഹിന്ദു രാജ്യമാക്കണമെന്നും ആഹ്വാനം ചെയ്തത്. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ നാല് ദിവസത്തിന് ശേഷമാണ് കേസെടുത്തത്.