കശ്മീരില്‍ പാക് ആക്രമണം; മൂന്നു സൈനികര്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു സൈനികര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ വടക്കന്‍ പ്രദേശങ്ങളിലായിരുന്നു ആക്രമണം.

ബാരാമുല്ലയിലെ അംബാല സെക്ടറിലുണ്ടായ ആക്രമണത്തിലാണ് രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചത്. ഹാജിപീര്‍ സെക്ടറില്‍ ഒരു ബിഎസ്എഫ് ജവാനും മരണത്തിന് കീഴടങ്ങി.

ഉറി മേഖലയിലെ കമാല്‍കോട്ടെ സെക്ടറിലാണ് രണ്ടു സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ഹാജിപീര്‍ സെക്ടറില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ ആറ്-ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും 10-12 പേര്‍ക്ക് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

Test User:
whatsapp
line