X

രണ്ട് കോടിയുടെ പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ പിടിയില്‍

കൊണ്ടോട്ടിയില്‍ 2 കോടി രൂപയോളം വിപണിയില്‍ വില വരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി. കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണു പിടിയിലായത്.

കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഫ്‌ളാസ്‌കില്‍ ഒളിപ്പിച്ചനിലയില്‍ പാമ്പിന്‍വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വില്‍ക്കാന്‍ വേണ്ടിയാണ് ഇവര്‍ കൊണ്ടോട്ടിയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് വിഷം എത്തിച്ചുനല്‍കിയ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനംവന്യജീവി വകുപ്പിന് കൈമാറും.

webdesk14: