X

തമിഴ്‌നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 മലയാളികള്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ മഥുക്കരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം, ഷീബ ജേക്കബ്, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന്‍ ആരോണ്‍ ജേക്കബ് എന്നിവരാണ് മരിച്ചത്.

കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുംവഴിയാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്നും വന്ന ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

വാഹനത്തില്‍ ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന മരുമകളായ അലീനയെ ഗുരുതര പരിക്കുകളോടെ സുന്ദരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലോറി െ്രെഡവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

webdesk18: