ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചതായി ആരോപണം. െ്രെഡവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് ബില്‍ഹൗര്‍ ടൗണിലാണ് സംഭവം. കര്‍ഷകര്‍ കൃഷിയിടങ്ങളിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സുരേന്ദ്ര സിംഗ് (62), അഹിബറണ്‍ സിംഗ് (63), ഘസീതെ യാദവ് (65) എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവര്‍ അജിത് കുമാര്‍ പാണ്ഡെയെ മറ്റുള്ളവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അയോധ്യയിലെ പിഡബ്ല്യുഡി ജൂനിയര്‍ എന്‍ജിനീയറുടെ പേരിലാണ് കാര്‍. ജൂനിയര്‍ എന്‍ജിനീയറുടെ കുടുംബത്തെ വീട്ടിലെത്തിച്ച ശേഷം മടങ്ങും വഴിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. െ്രെഡവര്‍ക്കെതിരെ ബില്‍ഹൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കസ്റ്റഡിയിലാണെന്നും എസ്എച്ച്ഒ വ്യക്തമാക്കി.