X

കശ്മീരിലെ സി.ആര്‍.പി.ഫ് ക്യാമ്പില്‍ യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് സൈനികര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്‌സ് (സി.ആര്‍.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസം മുമ്പാണ് പീഡനം നടന്നത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കുയായിരുന്നു.

ജമ്മുവിലെ പൂഞ്ച് ജില്ലയിലെ യുവതി ബന്ധുക്കളുടെ വീടിലേക്ക് പോകുകയായിരുന്നു. യാത്രക്കിടെ വഴി മറന്നുപോയ കുട്ടി ക്യാമ്പിനു പുറത്തുണ്ടായിരുന്ന സി.ആര്‍.പി.എഫ് സൈനികരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് സഹായിക്കാമെന്നു പറഞ്ഞ് സൈനികര്‍ കുട്ടിയെ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പിഡീപ്പിക്കുന്ന ദൃശ്യം ഒരാള്‍ ക്യാമറിയില്‍ പകര്‍ത്തുകയും സംഭവം പുറത്തു പറഞ്ഞാല്‍ വീഡിയോ പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി.

അന്വേഷണത്തില്‍ യുവതിയെ ക്യാമ്പിലേക്ക് രണ്ടു സൈനികര്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പുറത്തു നിന്നുള്ള ഒരാളെ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും സൈനികര്‍ വലിയ ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്നും സി.ആര്‍.പി.എഫ് അധികൃതര്‍ പ്രതികരിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളുമെന്നും കൂട്ടിച്ചേര്‍ത്തു.

chandrika: