X

രാജ്യത്ത് 3.06 ലക്ഷം പുതിയ കോവിഡ് കേസുകള്‍; ടിപിആര്‍ 20.75% ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം തുടരുന്നതിനിടെ രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 20.75ശതമാനമാണ് രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ 27,469 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. നിലവില്‍ സജീവ കേസുകളുടെ എണ്ണം 22,49,335 ആണ്. ഇതുവരെ 161.92 കോടി ഡോസ് വാക്സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇതുവരെ 79 ലക്ഷം ഡോസ് ബൂസ്റ്റര്‍ ഡോസുകളും വിതരണം ചെയ്തു.

ഒമിക്രോണ്‍: നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം, സമൂഹ വ്യാപന ഘട്ടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമാണെന്നും മന്ത്രാലയത്തിന് കീഴിലുള്ള ജീനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ (ഇന്‍സാകോഗ്)വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാമാണ് ഇന്‍സാകോഗ്. ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ ബി.എ.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നു. അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നുമില്ല, പ്രതിരോധ ശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, ഇത് നിലവില്‍ ആശങ്കയുടെ വകഭേദമല്ല. ഇന്ത്യയില്‍ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ല- ഇന്‍സാകോഗ് പറഞ്ഞു.

അതേ സമയം ഒമിക്രോണിന്റെ ഭീഷണയില്‍ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് സൂചന. നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മുംബൈ , ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് നഗരങ്ങളിലും കോവിഡ് രോഗികളുടെ എ
ണ്ണം പരമാവധിയില്‍ എത്തി കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമായിരുന്നു മുംബൈ. ഇവിടുത്തെ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ കോവിഡ് വ്യാപനത്തിലെ കുറവ് വ്യക്തമാണ്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും സ്ഥിതി സമാനം. ബെംഗളൂരു, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ആഴ്ച്ച കോവിഡ് കണക്ക് കുത്തനെ ഉയര്‍ന്ന ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി. നിലവില്‍ നഗരങ്ങളിലുള്ളതിനേക്കാള്‍ രോഗികള്‍ ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമാണ്.

Test User: