X
    Categories: indiaNews

അപൂർവയിനം വെള്ള മൂർഖനെ തമിഴ്‌നാട്ടിൽ കണ്ടെത്തി

അപൂർവയിനം വെള്ള മൂർഖനെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പിടികൂടി.അഞ്ചടിയോളം നീളമുള്ള വെളുത്ത മൂർഖനെ വൈൽഡ് ലൈഫ് വളണ്ടിയർ രക്ഷിച്ച് കാട്ടിലേക്ക് തുറന്നു വിട്ടു.കുറിച്ചിയിലെ ശക്തി നഗറിലാണ് അപൂർവമായ ഈ പാമ്പിനെ കണ്ടെത്തിയത്.ല്യൂസിസ്റ്റിക് കോബ്രകൾ എന്നാണ് ഇവ അറിയപ്പെടുന്നതെന്ന് വന്യജീവി വിദഗ്ദ്ധർ പറഞ്ഞു. ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആള്‍താമസമുള്ളയിടത്ത് കണ്ടെത്തിയത്. ആല്‍ബിനിസം രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിന് പിന്നിലെന്ന്  പറയുന്നു.ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്നതാണ് ആല്‍ബിനിസം എന്ന അവസ്ഥക്ക് കാരണം. ഇതാണ് മൂര്‍ഖന്റെ നിറം വെള്ളയാകാനുള്ള പ്രധാന കാരണവും.വൈല്‍ഡ്‌ലൈഫ് ആന്‍ഡ് നേച്വര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് വൊളണ്ടിയറായ മോഹനാണ് ആല്‍ബിനോ പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ആനക്കെട്ടി വനമേഖലയില്‍ തുറന്നു വിട്ടു.

പോടന്നൂര്‍ മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്ന് വട്ടമാണ് ആല്‍ബിനോ കോബ്രകളുടെ മാത്രം സാന്നിധ്യം രേഖപ്പെടുത്തിയത്.പാമ്പുകളുടെ സ്വഭാവിക ആവാസവ്യവസ്ഥ നാശം നേരിടുന്നതാണ് പ്രദേശത്ത് പാമ്പുകളെ കൂടുതലായി കാണപ്പെടുന്നതിന് കാരണമായി വന്യജീവി പ്രവര്‍ത്തകര്‍ പറയുന്നത്.

webdesk15: