മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലത്തെ നയപ്രഖ്യാപനപ്രസംഗത്തില്‍ സര്‍ക്കാരില്‍നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ സ്വന്തമായി പലതും കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് വായിക്കാന്‍ അനുവദിക്കരുതെന്ന് സ്പീക്കറോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. നയപ്രഖ്യാപനം അതുപോലെ വായിക്കണമെന്ന് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. മന്ത്രിസഭ അംഗീകരിച്ചത് മാത്രമേ വായിക്കാന്‍ അനുവദിക്കാവൂ എന്നായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ദേശീയഗാനം ആലപിക്കുന്നതിന് മുമ്പുതന്നെ ഗവര്‍ണര്‍ ഇറങ്ങിപ്പോകുകയായിരുന്നു. മതേതരത്വം പരാമര്‍ശിക്കുന്ന ഭാഗമാണ് നയപ്രഖ്യാപനത്തില്‍ ചേര്‍ത്തിരുന്നത്. ഇതാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. കാമരാജ്, കരുണാനിധി തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു ഈ ഭാഗം. ബി.ജെ.പിയുടെ അജണ്ട തമിഴ്‌നാട്ടില്‍ ചെലവാകില്ലെന്ന് ഡി.എം.കെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ ഉടന്‍ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇത്തരമൊരു വഴിത്തിരിവ് ഇതാദ്യമാണ്. സംസ്ഥാനനിയമസഭയില്‍നിന്ന് ഇടഞ്ഞ് ഗവര്‍ണര്‍ ഇറങ്ങിപ്പോകുന്നതും രാജ്യത്ത് ഇതാദ്യം.