തിരൂര്‍: ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലില്‍ അത്യാധുനികസംവിധാനങ്ങളോടെ ഹൃദ്രോഗചികിത്സാ വിഭാഗം ആരംഭിക്കാന്‍ തീരുമാനമായി. ആരോഗ്യരംഗത്ത് അന്തര്‍ദേശീയ പ്രശസ്തരായ ദുബൈ ഫാത്തിമ ഹെല്‍ത്ത് കെയറുമായി സഹകരിച്ചാണു നവീനമായ കാത്ത് ലാബും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നത്. ഇതുവഴി ഹൃദ്രോഗ ചികിത്സ രംഗത്ത് പ്രശസ്തരായ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം കൂടി ആശുപത്രിയില്‍ ലഭ്യമാവും.
ഇതുസംബന്ധമായുള്ള ധാരണപത്രത്തില്‍ സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്‍ ശിഹാബ്തങ്ങള്‍ ഹോസ്പിറ്റല്‍ സി.ഇ. ഒ ഹുസൈന്‍ നൂറുദ്ദീന്‍കുഞ്ഞും ഫാത്തിമ ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍ ജേക്കബ് മാത്യുവും ഒപ്പു വെച്ചു. നിലവില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലായി അമ്പതിലധികം ഡോക്ടര്‍ മാരുടെ സേവനം ഇപ്പോള്‍ ലഭ്യമാണ്.
സി.ടി സ്‌കാന്‍ അടക്കമുള്ള ചികിത്സാസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി,വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹീം ഹാജി,ഫെസിലിറ്റി ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന്‍, സെക്രട്ടറി അഡ്വ.മുസമ്മില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ മുസ്തഫ,ഡയറക്ടര്‍ വാഹിദ് കൈപാടത്ത്, എം.അബ്ദുല്ലകുട്ടി,കെ.എം മുത്തുകോയ തങ്ങ ള്‍,മാനേജര്‍ ഫസലുദ്ദീന്‍,പി. ആര്‍.ഒ ശംസുദ്ദീന്‍,എഫ്.എം. സി മാനേജര്‍ ജെയിംസ് ആന്റണി,ലീഗല്‍ അഡൈ്വസര്‍ പ്രക്ഷത പങ്കെടുത്തു.