X
    Categories: indiaNews

മക്കളോട് പൗരത്വം ഉപേക്ഷിക്കാന്‍ പറഞ്ഞെന്ന് ആര്‍.ജെ.ഡി നേതാവ് അബ്ദുല്‍ബാരി സിദ്ദീഖി

വിദേശത്ത് പഠിക്കാനും ജോലിനേടാനും പറ്റുമെങ്കില്‍ വിദേശ പൗരത്വം സ്വീകരിക്കാനും മക്കളോട് പറഞ്ഞതായി ആര്‍.ജെ.ഡി നേതാവ് അബ്ദുല്‍ബാരി സിദ്ദീഖി. ബിഹാറില്‍ മുന്‍ ധനകാര്യ മന്ത്രിയും 2010ല്‍ പ്രതിപക്ഷ നോതവുമായിരുന്നു സിദ്ദീഖി. ”എന്തുവേദനയോടെയാണ് ഒരുപിതാവ് ഇത് മക്കളോട് പറയുന്നതെന്ന ആലോചിച്ചാല്‍ മതി”. അദ്ദേഹം വേദനയോടെ പറഞ്ഞു. ഡിസംബര്‍ 17ന് ഉപരിസഭയുടെ അധ്യക്ഷന്റെ ചുമതലയേല്‍ക്കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മകന്‍ അമേരിക്കയിലെ ഹര്‍വാഡ് സര്‍വകലാശാലയിലാണ് പഠിക്കുന്നത്. മകള്‍ ലണ്ടനിലും പഠിക്കുന്നു. വിദേശത്ത് ജോലിനേടാനും പറ്റുമെങ്കില്‍ വിദേശ പൗരത്വം സ്വീകരിക്കാനും ഞാന്‍ അവരോട് പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ മോശമായതിനാലാണ് എനിക്ക് മക്കളോട് ഇങ്ങനെ പറയേണ്ടി വന്നത് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍  പരമാര്‍ശത്തിനെതിരെ ബി,ജെ.പി രംഗത്തെത്തി. സിദ്ദിഖിയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്നും പാക്കിസ്ഥാനിലേക്കു പോകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെ സിദ്ദിഖിയുടെയും പാര്‍ട്ടിയുടെ സംസ്‌കാരമാണ് പ്രതിഫലിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

webdesk11: