രാജ്യത്തെ വര്‍ഗീയ ഭീഷണി നേരിടുന്നതിനായി ദേശീയതലത്തില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ കക്ഷികളുടെ കണ്‍വന്‍ഷന്‍ വിളിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുവജന കണ്‍വന്‍ വനും വിളിക്കും. പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാര്‍ട്ടിയായി വളരാന്‍ ലീഗിറ്റ കഴിഞ്ഞത് ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാത്തതു കൊണ്ടാണ്. മുന്‍ കാല നേതാക്കള്‍ തെളിച്ച മതേതര ജനാധിപത്യത്തിന്റെ വഴിയിലൂടെ മുസ് ലിം ലീഗ് ഇനിയും കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥനങ്ങളില്‍ നിന്നായി 1500 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് മതേതര, യുവജന സെമിനാറുകള്‍ നടക്കും. ചെന്നൈ കലവന്‍ അരങ്കം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമേളനം നാളെ സമാപിക്കും. നാളെയാണ് ചരിത്ര മഹാ പൊതുസമ്മേളനം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി , ഡോ.അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ മുനീർ, ഡോ .മുഹമ്മദ് മതീൻ ഖാൻ തുടങ്ങിയവരും പ്രസംഗിച്ചു.