ഇ.പി ജയരാജന്റെ റീസോര്‍ട്ട് അഴിമതിയുമായി ബന്ധപ്പെട്ട് പി.ജയരാജന്‍ ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ തണുപ്പന്‍ മട്ടിലെ പ്രതികരണം. വിഷയം പാര്‍ട്ടി പി.ബി ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ തണുപ്പെങ്ങനെയുണ്ട് എന്നായിരുന്നു മറുചോദ്യം. വിഷയത്തില്‍ പിണറായി പ്രതികരിക്കാത്തതിനെതിരെ സി.പി.എമ്മിനകത്തും പ്രതിപക്ഷത്തുംനിന്ന് വലിയ സമ്മര്‍ദമാണുണ്ടാകുന്നത്.
ഡല്‍ഹിയില്‍ പത്രക്കാര്‍ ചോദ്യമുന്നയിച്ചപ്പോള്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ടുകാണാമെന്ന ്പറഞ്ഞശേഷമായിരുന്നു പ്രതികരണം. നാളെ പ്രധാനമന്ത്രിയെയും പിണറായി കാണുന്നുണ്ട്. കെ.റെയില്‍, ബഫര്‍സോണ്‍, ധനസഹായം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയില്‍നിന്ന് അനുകൂലപ്രതികരണം പ്രതീക്ഷിക്കുന്നു. ഇ.പി ജയരാജനും സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഇന്നലെ ഒരു വിവാഹസത്കാരത്തില്‍ പി.യും ഇ.പിയും തമ്മില്‍കണ്ടെങ്കിലും വിവാദം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തിയില്ല.