അരിക്കൊമ്പനെ ഇന്ന് മയക്കുവെടി വച്ച് പിടിക്കാനുള്ള ദൗത്യത്തിന് രാവിലെ തുടക്കമായി . സിമ്മന്റ്പാലത്തിനടുത്താണ് ആന ഉള്ളതെന്നാണ് വിവരം. മയക്കുവെടി വച്ചാല്‍ ഇന്ന് തന്നെ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകുമെന്നത് വനം വകുപ്പ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അരിക്കൊമ്പനെ പിടിക്കുന്നതിനെ തുടർന്ന് ചിന്നക്കനാലിലും ശാന്തന്‍പാറയിലും മൂന്ന് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.ദൗത്യം തീരുന്നത് വരെ നിരോധനാജ്ഞ തുടരും.
ഇന്ന് ദൗത്യം ലക്ഷ്യം കണ്ടില്ലെങ്കില്‍ നാളെ വീണ്ടും ശ്രമം നടത്തും. വിവിധ വകുപ്പുകളില്‍ നിന്നായി 150 പേരാണ് ദൗത്യത്തിലുളളത്. സാധാരണ പിടിയാനക്കൂട്ടത്തിനൊപ്പം കണ്ടിരുന്ന അരിക്കൊമ്പൻ ഇപ്പോള്‍ ഒറ്റയ്ക്കാണ് സിമ്മന്റ്പാലത്ത് എത്തിയിട്ടുളളത്. ആനയെ പിടികൂടാൻ കാലാവസ്ഥ അനുകൂലമാണെന്ന് ദൗത്യ സംഘം അറിയിച്ചു.അനുയോജ്യമായ സ്ഥലത്ത് വെച്ച് ആണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘം മയക്കുവെടി വെക്കുക. നാല് കുങ്കിയാനകളും ദൗത്യത്തിലുണ്ട്.