X
    Categories: keralaNews

പ്രശസ്ത ആയൂര്‍വേദ വിദഗ്ദ്ധന്‍ ഡോ : പി കെ കെ ഹുറൈര്‍ കുട്ടി അന്തരിച്ചു

പ്രശസ്ത ആയൂര്‍വേദ വിദഗ്ദ്ധന്‍ ഡോ : പി കെ കെ ഹുറൈര്‍ കുട്ടി (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ഖബറടക്കം ഇന്ന് രാത്രി എട്ടിന് കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.  വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ അടുത്തുനിന്നാണ് ആയുര്‍വേദം അഭ്യസിച്ചത്. തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ ആശുപത്രി സ്ഥാപകനാണ്. ആയുര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആര്യഔഷധി അവാര്‍ഡുള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആയൂർവേദ രംഗത്ത് രാജ്യാന്തര പ്രശസ്തനായ വ്യക്തിയായിരുന്നു ഡോക്ടർ.  ദീർഘാകാലത്തെ സർക്കാർ സേവന കാലത്തു പാലക്കാട് ജില്ലയിലെ വിളയൂർ, കൊഴിക്കര, ഒതളൂർ, തൃശൂർ ജില്ലയിലെ ഗുരുവായൂർ, കണ്ണൂർ ജില്ലയിലെ മലപ്പട്ടം എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്, സ്വാതന്ത്ര സമര സേനാനിയായിരുന്ന കൂടല്ലൂർ പള്ളിമാഞായലിൽ പി. കെ അബ്ദുള്ള കുട്ടി യുടെയും, വൈദ്യരുമ്മ എന്നപേരിൽ പ്രശസ്തയായ പെരുങ്ങാട്ട്തൊടിയിൽ തീത്തീമു ഉമ്മയുടെയും മകനായി 1954 ഡിസംബർ നാലിലായിയിരുന്നു ജനനം.

ചികിത്സരീതികൊണ്ടും, മറ്റും ജനകീയനായ ഡോക്ടർ നാട്ടുകാർക്ക് കുഞ്ഞുമോൻക്കയായിരുന്നു, ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിലവിൽ കൂടല്ലൂർ മഹല്ല് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് കൂടിയാണ്.
കൂടല്ലൂരിലെ സാമൂഹ്യ, സാംസ്‌കാരിക, കായിക മേഖല കളിൽ എല്ലാം തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ആയൂർവേദ മേഖലക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്.

റിട്ടയർമെന്റ്ശേഷം തീത്തീമു ഉമ്മ മെമ്മോറിയൽ ആയുർവേദ റിസർച് സെന്റർ & ഹോസ്പിറ്റൽ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു. ലയൻസ് ക്ലബ് പ്രസിഡന്റ്, കൂടല്ലൂർ അൽ ഹിലാൽ സ്കൂൾ ചെയർമാൻ, പ്രതീക്ഷ പാലിയേറ്റിവ്, കുമ്പിടി പാലിയേറ്റീവ് എന്നിവയുടെ രക്ഷാധികാരി,റിട്ട: മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പാലക്കാട്‌ ജില്ലാ സ്ഥാപകൻ കൂടിയാണ്.
മെഡിക്കൽ അസോസിയേഷന്റെ പ്രവീൺ ഭിഷക് പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിഎത്തിയിട്ടുണ്ട്.

ഡോ: ഷിയാസ്, ഡോ : നിയാസ്, നിഷിത എന്നിവർ മക്കളും , ഫിറോസ് ( ബഹ്‌റൈൻ ) ഹസീന, മുഹ്സിന എന്നിവർ മരുമക്കളുമാണ്.

Chandrika Web: