സൈക്കിള്‍ പോളോ താരം നിദഫാത്തിമ എന്ന പത്തുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. നാഗ് പൂരിലെ കായികമേളയിലേക്ക് പോകാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും ഭക്ഷണവും താമസവും പോലും ലഭിച്ചില്ലെന്നാണ് പരാതി. ഇതേതുടര്‍ന്നാണ് പിതാവ് വീണ്ടും കോടതിയെ സമീപിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതിനിടെ ലോക്‌സഭയില്‍ വിഷയം എ.എം ആരിഫ് എം.പി ഉന്നയിച്ചു.
മലയാളികളെ ഒന്നാകെ ദുഖത്തിലാഴ്ത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനുവേണ്ടി നാഗ്പൂരിലേക്ക് പോയതായിരുന്നു നിദ. അവിടെവച്ച് ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു.
മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ ഉടനെ നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ ഉപ്പ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നുമകളുടെ മരണവാര്‍ത്ത അറിഞ്ഞത്.
ഓട്ടോഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌ക്കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ്
നാഗ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിവിയില്‍നിന്നാണ് മരണവിവരം അറിഞ്ഞത്.