X

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ


കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് നാളെ തുടക്കമാകും. കിംഗ്സ്റ്റണിലെ സബീന പാര്‍ക്കിലാണ് മത്സരം. ആദ്യ ടെസ്റ്റില്‍ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ആദ്യ ടെസ്റ്റില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ സാധ്യതയുണ്ട്.ഏകദിനത്തില്‍ തീര്‍ത്തും നിറം മങ്ങിയ രോഹിത് ശര്‍മയെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഫോം വീണ്ടെടുക്കാന്‍ പരുങ്ങുന്നത്‌കൊണ്ട് പകരക്കാരനായി സഹക്ക് അവസരം ലഭിക്കും. ഇന്ത്യ എയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ കുറിച്ച് വൃദ്ധിമാന്‍ സാഹ മികവുകാട്ടിയ സാഹചര്യത്തില്‍ പന്തിന് പുറത്തേക്കുള്ള വഴി തെളിയും.
ട്വന്റി20 പരമ്പരയിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരമ്പരയും നേടിയിരുന്നു. ടെസ്റ്റ് പരമ്പര കൂടി സ്വന്തമാക്കി ചരിത്രത്തിലാദ്യമായി വിന്‍ഡീസ് പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും പരമ്പര വിജയമെന്ന നേട്ടം സ്വന്തമാക്കലാണ് ഇന്ത്യയുടെ ലക്ഷ്യം
പകരക്കാരെത്തും
ആദ്യ ടെസ്റ്റില്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് പകരക്കരെത്തിയേക്കും. ഏകദിനത്തില്‍ നിറം മങ്ങിയ വിക്കറ്റ് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പകരക്കാരനായി വൃദ്ധിമാന്‍ സാഹ തിരച്ചെത്തിയേക്കും. ഇന്ത്യ എയ്ക്കായി രണ്ട് അര്‍ധസെഞ്ചുറികള്‍ കുറിച്ച താരമാണ് സഹ. ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പറെന്ന നിലയില്‍ സാഹ പന്തിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതും സഹക്ക് ഗുണം ചെയ്യും. ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ഓപ്പണറായ രോഹിത്ത് ശര്‍മയെ ടെസ്റ്റിലും കളിപ്പിക്കണമെന്ന് അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ മയങ്ക് അഗര്‍വാളിന് പകരക്കാരനായി രോഹിത്ത് എത്തിയേക്കും.
രക്ഷിക്കുമോ കീമോ
രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ കീമോ പോള്‍ ടീമിലെത്തിയിട്ടുണ്ട്. പരിക്കുകാരണം ആദ്യ ടെസ്റ്റില്‍ താരത്തിനു കളിക്കാനായിരുന്നില്ല. പോള്‍ തിരിച്ചെത്തിയതോടെ ആദ്യ ടെസ്റ്റില്‍ പകരക്കാരായി ഉള്‍പ്പെടുത്തിയ മിഗ്വെല്‍ കമ്മിന്‍സിനെ ഒഴിവാക്കി. ഒന്നാം ടെസ്റ്റില്‍ കളിച്ച കമ്മിന്‍സ് തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. കൂടുതല്‍ സമയം ക്രീസില്‍ നിന്നും ഒരു റണ്‍സ് പോലു നേടാന്‍ കഴിയാത്ത രണ്ടാമത്തെ ബാറ്റ്‌സമാനെന്ന നാണക്കേടിന്റെ റെക്കോര്‍ഡും കമ്മിന്‍സിന്റെ പേരിലായി ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ടീമിനെ രക്ഷകനായാണ് വിന്‍ഡീസ് ആരാധകര്‍ താരത്തെ കാണുന്നത്.
ലക്ഷ്യം ഒന്നാം സ്ഥാനം
രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 318 റണ്‍സിന്റെ വലിയ വിജയം സ്വന്തമാക്കിയ ഇന്ത്യ ഇതിനകം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ 60 പോയിന്റുമായി ഒന്നാമതെത്തി. രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് തുടരാനാണ് ടീമിന്റെ ലക്ഷ്യം. രണ്ട് മത്സരം കളിച്ച് കീവീസാണ് രണ്ടാമത്. ശ്രീലങ്ക മൂന്നാം സ്ഥാനത്തുണ്ട്.

web desk 1: