X

ന്യൂനപക്ഷ രാഷ്ട്രീയ പ്രാതിനിധ്യം; കേരളത്തിന്റെ അനുഭവം വേറിട്ടത്: ഇ.ടി

ന്യൂഡല്‍ഹി: ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മെച്ചമുള്ളത് കേരളത്തിലെതു  മാത്രമെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നിലവിലെ രാഷ്ട്രീയ സ്ഥിതി മറികടക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുന്‍ ഐ.ജി അബ്ദുറഹ്മാന്‍ എക്‌സ് ഐ.പി.എസ് രചിച്ച ആബ്‌സെന്റ് ഇന്‍ പൊളിറ്റിക്‌സ് ആന്‍ഡ് പവര്‍: പൊളിറ്റിക്കല്‍ എക്‌സ്‌ക്ലൂഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (രാഷ്ട്രീയ അധികാര വഴികളിലെ അസാന്നിധ്യം: ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ നിഷേധം) എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലായിരുന്നു പ്രകാശനം. ആര്‍.ജെ.ഡി ദേശീയ വക്താവ് മനോജ് കുമാര്‍ ഝാ എം.പി മുഖ്യാതിഥിയായി.

എ.ഐ.എം.ഐ.എം ദേശീയ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി എം.പി എം.പി, യു.ഡി.എഫ് പ്രസിഡന്റ് ബദറുദ്ദീന്‍ അജ്മല്‍ എം.പി ദി വയര്‍ സീനിയര്‍ എഡിറ്റര്‍ ആര്‍ഫ ഖാനം ഷര്‍വാനി തുടങ്ങിയവര്‍ സംസാരിച്ചു.

webdesk13: