X
    Categories: keralaNews

മോദിയുമായി ബന്ധമുണ്ട്; അത് വിനിയോഗിക്കും: കെ.വി തോമസ്

പ്രധാനന്ത്രി മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ അത് വിനിയോഗിക്കുമെന്നും കെ.വി തോമസ്. പദവി ചോദിച്ച് വാങ്ങിയതല്ല. പണ്ടേ ഇടുപക്ഷക്കാരനാണ്. സീതാറാം യെച്ചൂരിയുമായും കോണ്‍ഗ്രസിന്റെ ഡല്‍ഹി നേതാക്കളുമായും അടുപ്പമുണ്ടെന്നും തോമസ് പറഞ്ഞു. പിണറായി വിജയന്‍ വികസനത്തിന്റെ വക്താവാണ്. അതിനാലാണ് കെ.റെയിലിനെ പിന്തുണച്ചത്. വാര്‍ഡ് പ്രസിഡന്റായി വന്നയാളാണ്. കോണഗ്രസില്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ. അതില്‍ താല്‍പര്യമില്ല-തോമസ് പറഞ്ഞു. മന്ത്രിസഭായോഗമാണ് തോമസിനെ ഡല്‍ഹി പ്രതിനിധിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം, ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് തോമസിനെ പ്രതിനിധിയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് തോമസ് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ബി.ജെ.പിയുടെ കൂടി താല്‍പര്യപ്രകാരമാണ് തോമസിന്റെ നിയമനമെന്നാണ് ആരോപണം.

അതേസമയം, നക്കാപ്പിച്ച കണ്ട് കോണ്‍ഗ്രസില്‍നിന്ന് ആരും പോകില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഡല്‍ഹിയിലെ കാലാവസ്ഥ വളരെ നല്ലതാണ്. മാനസികസമാധാനം കിട്ടുന്നെങ്കില്‍ നല്ലത്.

Chandrika Web: