ജനങ്ങള്‍ക്ക് കനത്ത ഭാരം, എല്ലാവിഭാഗങ്ങള്‍ക്കും പ്രഹരമെന്ന് പ്രതിപക്ഷം. വ്യാപാരസൗഹൃദമെന്ന് പറയുമ്പോഴാണ് വൈദ്യുതിചാര്‍ജ് വര്‍ധനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വാഹനനികുതി കൂട്ടിയത് കിഫ്ബിക്ക് പണമുണ്ടാക്കാനാണെന്നും സതീശന്‍ പറഞ്ഞു.
ധനപ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് പകല്‍കൊള്ളയെന്ന് പ്രതിപക്ഷംയ അശാസ്ത്രീയമായ നികുതി വര്‍ധനയാണ് നടപ്പാക്കിയത്. പെട്രോളിനും ഡീസലിനും 2 രൂപ കൂട്ടിയത് ഭാരം കൂട്ടും. 247 ശതമാനമാണ ്‌നിലവിലെ നികുതി. മദ്യവില കൂട്ടുമ്പോള്‍ ആളുകള്‍ മയക്കുമരുന്നിലേക്ക് പോകുമെന്ന് സതീശന്‍ പറഞ്ഞു. യഥാര്‍ത്ഥകണക്കുകള്‍ മറച്ചുവെക്കുകയാണ്. 19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ നികുതി പിരിവ ്‌നടന്ന സംസ്ഥാനമാണ് കേരളം. ദേശീയശരാശരി നികുതി വരുമാനത്തിന്‍രെ വര്‍ധനവ് 6-10 ആണെങ്കില്‍ കേരളത്തിലിന് 2 ശതമാനം മാത്രമാണ്.