കരിപ്പൂരില്‍ 62 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റീസ് പിടികൂടി. ഇന്ന് അതിരാവിലെ കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും കാല്‍പാദത്തിനടിയലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1065 ഗ്രാം സ്വര്‍ണ മിശ്രിതവും 250 ഗ്രാം തൂക്കം വരുന്ന 2 സ്വര്‍ണ മാലകളും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോഴിക്കോട് സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നും ആയി പിടികൂടി.
എയര്‍ ഇന്ത്യ വിമാനത്തില്‍ ദോഹയില്‍ നിന്നും വന്ന കോഴിക്കോട് മലയമ്മ സ്വദേശിയായ അയിനികുന്നുമ്മല്‍ ഷമീരലി (31) നിന്നും 1065 ഗ്രാം തൂക്കമുള്ള ഏകദേശം 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം അടങ്ങിയ 4 ക്യാപ്‌സുലുകളും എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നും വന്ന കോഴിക്കോട് പുതുപ്പാടി സ്വദേശിയായ അബ്ദുല്‍ റസ്സാക്കില്‍ (39) നിന്നും കാല്‍ പാദത്തിനടിയില്‍ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കടത്തുവാന്‍ ശ്രമിച്ച 250 ഗ്രാം തൂക്കമുള്ള ഏകദേശം 12 ലക്ഷം രൂപ വില വരുന്ന 2 സ്വര്‍ണ മാലകളും ആണ് എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കള്ളക്കടത്തു സംഘം ഷമീരലിക്ക് 90000 രൂപയും അബ്ദുല്‍ റസ്സാക്കിന് 15000 രൂപയും ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്യോഷണം നടത്തുന്നതാണ്. കരിപ്പൂര്‍ എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ മാസത്തില്‍ ഇന്നുവരെ 39 കേസുകളിലായി 16 കോടി രൂപ വില വരുന്ന 32 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്.