കോഴിക്കോട് സംസ്ഥാനസ്‌കൂള്‍ കലോല്‍സവത്തിന് ഒരുങ്ങി ചന്ദ്രികയും . ചന്ദ്രിക ദിനപത്രവും ഓണ്‍ലൈനും വിശാലമായി കലോല്‍സവം കവര്‍ ചെയ്യുകയാണിത്തവണയും. കുരുന്നുകളുടെയും കൗമാരങ്ങളുടെയും മേളക്ക് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ കലോല്‍വഡസ്‌കിന് പുറമെ കലോല്‍സവവേദിക്കരികില്‍ പ്രത്യേക സ്റ്റാളുകളും തയ്യാറായിക്കഴിഞ്ഞു.
കോഴിക്കോട് റസി.എഡിറ്റര്‍ ലുഖ്മാന്‍ മമ്പാട് നയിക്കുന്ന ഡസനോളം റിപ്പോര്‍ട്ടര്‍മാരാണ് മേളയുടെ ഓരോ വിശേഷങ്ങളും ഒപ്പിയെടുക്കുക. ഇനിയുള്ള അഞ്ച് രാപ്പലുകള്‍ കലയുടെ കളിയാട്ടത്തിന് കാതും മിഴിയും തുറന്നിരിക്കാം. 61-ാമത് സംസ്ഥാനസ്‌കൂള്‍ കലോത്സവം ഇന്നുമുതല്‍ ഏഴുവരെ 24 വേദികളിലായാണ് നടക്കുക.
61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈതാനത്ത് തിരി തെളിഞ്ഞു. ഒന്നാം വേദിയിൽ ഹൈസ്‌കുൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടത്തോടെ അഞ്ചുനാൾ നീളുന്ന കലോത്സവത്തിന് തുടക്കമായി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 239 സ്‌കൂളുകളിലെ 14,000 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും.