X

മുസ്‌ലിം ലീഗ് അംഗത്വ കാമ്പയിന് വന്‍ വിജയം; പുതുതായി ചേര്‍ന്നവര്‍ 2.5 ലക്ഷം

മുസ്‌ലിം ലീഗ് അംഗത്വ കാമ്പയിന്‍ വന്‍ വിജയമായി തീര്‍ന്നു. 25 ലക്ഷം അംഗങ്ങളാണ് ഇപ്രാവശ്യം അംഗത്വ കാമ്പയിന്റെ ഭാഗമായത്. ആകെ അംഗങ്ങള്‍ 24,33,295. കാമ്പയിനില്‍ യുവജന, വനിതാ പ്രാതിനിധ്യം വര്‍ധിച്ചതും വിജയത്തിന്റെ ഭാഗമായി. 2016ല്‍ നടന്ന കാമ്പയിനില്‍ 22 ലക്ഷം ആയിരുന്നു. എന്നാല്‍ ഇത്തവണ ഇതിനേക്കാള്‍ രണ്ടര ലക്ഷം അംഗങ്ങളാണ് കൂടുതലായി കടന്നുവന്നത്.

61 ശതമാനം അംഗങ്ങളും 35 വയസ്സില്‍ താഴെ യുള്ളവരാണ്അംഗത്വമെടുത്തിരിക്കുന്നത്. കാമ്പയിന്‍ ഡിജിറ്റല്‍ വിദ്യയിലാണ് പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് 10ന് ദേശീയ സമ്മേളനം ചെന്നൈയില്‍ നടക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചന്ദ്രിക ഫണ്ട് ശേഖരണം, യൂത്ത് ലീഗ് ദോത്തി ചലഞ്ച് എന്നീ പദ്ധതികള്‍ വിജയമായി. കോളേജ് തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ് വിജയവും അഭിനന്ദനാര്‍ഹമായി. എല്ലാ വിഭാഗം ആളുകളും ജാതി മത ഭേദമെന്യേ ദോത്തി ചലഞ്ചില്‍ അംഗങ്ങളായി.

മുസ്ലിം ലീഗിനെതിരെ വന്നവരൊക്കെ ഉദിച്ചിടത്ത് അവസാനിച്ചെന്ന് തങ്ങള്‍ പറഞ്ഞു. ബൈത്തു റഹ്മ യില്‍ എട്ടായിരം വീടുകള്‍ നിര്‍മിച്ച് നല്‍കി. കെ.എം.സി.സി പ്രവര്‍ത്തനങ്ങളും വന്‍ വിജയമായിരുന്നു നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ജന.സെക്രട്ടറി പി. എം എ സലാം പറഞ്ഞു. ഡിസംബര്‍ 31 നകം വാര്‍ഡ് കമ്മിറ്റികളായി. വനിതാ ലീഗ്, കര്‍ഷക സംഘം, ദലിത് ലീഗ് അംഗത്വ കാമ്പയിനും നടന്നു വരുന്നു.

ലീഗിന്റെ കഴിഞ്ഞ കാല ചരിത്രം തുറന്ന പുസ്തകമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തില്‍ തീവ്രവാദം വേര് പിടിക്കാതെ നോക്കിയത് ലീഗിന്റെ വിജയമാണ്. വിദ്യാഭ്യാസ പുരോഗതിയിലും ലീഗ് വലിയ സാന്നിധ്യമായി. മുസ് ലിം ലീഗ് മുന്നേറ്റത്തില്‍ പിന്നാക്ക ദലിത് സമൂഹത്തിനും നേട്ടമുണ്ടായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലീഗ് രാജ്യത്തിന് മാതൃകയായി. ചടയനെ പോലുള്ള നേതാക്കള്‍ ലീഗിന്റെ ഭാഗമായി. രാഷ്ട്രീയ എതിരാളികള്‍ പോലും ഇത് സമ്മതിക്കുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ പിന്നാക്ക പ്രദേശങ്ങളെ പൂര്‍ണമായും അവഗണിച്ചു. പ്ലസ് ടു പ്രവേശനത്തിലെ സീറ്റ്കുറവ് ഉദാഹരമാണ്. കമ്മിറ്റികളില്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വനിതകളുടെ എണ്ണം 51 ശതമാനമാണ്. സ്‌കൂള്‍ കലോത്സവത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷം അവതരിപ്പിച്ചത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അതിന് നിയോഗിക്കപ്പെട്ടത് സംഘ പരിവാറുമായി ബന്ധമുള്ളയാളാണെന്ന് വാര്‍ത്തകള്‍ വന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: