കോവിഡ് തരംഗം വീണ്ടും എത്തിയതിനാല്‍ വിദേശയാത്ര ഒഴിവാക്കണമെന്നും മാസ്‌ക് അണിയണമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ. അതേസമയം ജാഗ്രത മതിയെന്നും പേടിക്കേണ്ട സമയമായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. സാമ ൂഹികാകലം പാലിക്കുകയും സോപ്പ് ഉപയോഗിക്കുകയും ചെയ്യണം. വിവാഹസംഗമങ്ങള്‍ ഒഴിവാക്കണമെന്നും രാഷ്ട്രീയസമ്മേളനങ്ങളും പൊതുയോഗങ്ങളും വേണ്ടെന്നും ഐ.എം.എ ഉപദേശിച്ചു.
ശ്വാസം മുട്ടല്‍, ചുമ, കഫക്കെട്ട്, വയറിളക്കം തുടങ്ങിയവ കണ്ടാലുടന്‍ ഡോക്ടറെ കാണണമെന്നും ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശിച്ചു.
നിലവിലെ കണക്കുപ്രകാരം അമേരിക്ക, ബ്രസീല്‍, ജപ്പാന്‍, കൊറിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനകം 5.37 ലക്ഷം പേര്‍ പുതുതായി കോവിഡ് ബാധിതരായിട്ടുണ്ട്. ചൈനയുടെ വകഭേദമായ ബിഎഫ്-7 ആണിത്.