X

ഹെല്‍മറ്റ് വെക്കാന്‍ പറഞ്ഞ എസ്‌ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതിന് എസ്‌ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ചേരാവള്ളി എല്‍സി അംഗം അഷ്‌കര്‍ നമ്പലശേരിയാണ് കായംകുളം എസ് ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തല്ലണോ തല്ലണോ എങ്കില്‍ തല്ലി നോക്ക് എന്ന് അഷ്‌കര്‍ ഉറക്കെ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. വി ശിവന്‍കുട്ടി പങ്കെടുത്ത ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന സമയത്താണ് ഹെല്‍മറ്റ് ധരിക്കാത്തതിന് എസ്‌ഐ ഇദ്ദേഹത്തെ തടഞ്ഞത്. പിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്‌ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

webdesk11: