X
    Categories: HealthNews

അര്‍ബുദം: വേണ്ടത് ചിട്ടയായ ജീവിതശൈലി

അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. പലരും അന്യര്‍ക്ക് ഇത് വരുമ്പോള്‍ തനിക്ക് വരില്ലെന്ന് കരുതി സമാധാനിക്കാറാണ്. എന്നാല്‍ എല്ലാ തരക്കാരിലും കാന്‍സര്‍ പിടിപെടാനുളള സാധ്യത തളളിക്കളയേണ്ടെന്നാണ് പുതിയ ഗവേഷണങ്ങള്‍ പറയുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്തും കാന്‍സര്‍ വരാം. സെല്ലുകളെ ബാധിക്കുന്ന രോഗമായതിനാല്‍ ഇത് പെട്ടെന്ന് കണ്ടെത്താനോ ചികില്‍സിച്ച് മാറ്റാനോ കഴിയുന്ന ഒന്നല്ല. പലരും വൈകിയാണ് രോഗം തിരിച്ചറിയുന്നത്. ക്ഷീണം, അണുബാധ, പതിവായുള്ള ജലദോഷം, പനി, വയറിളക്കം തുടങ്ങിയവ ലക്ഷണങ്ങളാണ്. അമിതമായ ഉല്‍കണ്ഠയും ഭക്ഷണശീലത്തിലെ ചിട്ടയില്ലായ്മയും രോഗത്തിന് കാരണമാണ്.
പതിവായി വറുത്തതും പൊരിച്ചതും മാംസാദികളും ഭക്ഷിക്കുന്നത് രോഗം വരുത്തും. എന്നാല്‍ പച്ചക്കറികള്‍ മാത്രം ഭക്ഷിക്കുന്നവരില്‍ രോഗം തുലോം കുറവായാണ് കണ്ടുവരുന്നത്. കൊഴുപ്പും ഉപ്പും പഞ്ചസാരയും പുളിയും പുകയിലയും കഴിവതും കുറക്കുന്നതാണ് രോഗം വരാതിരിക്കാന്‍ നല്ലത്. മാംസാഹാരം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയാകാം. അതില്‍കൂടുതലാകുന്നത് രോഗം വരുത്തും. പ്രത്യേകമായ ഭക്ഷണരീതി ശീലിക്കുന്നതാണ് രോഗം വന്നാല്‍തന്നെയും നല്ലത്.

മുഴകളുടെ രൂപത്തിലാണ് കാന്‍സര്‍ കാണപ്പെടുന്നത്. ശരീരത്തിന് അകത്തെ ഗര്‍ഭാശയം, പിത്താശയം, കരള്‍ തുടങ്ങിയ ഭാഗങ്ങളില്‍ കണ്ടെത്താന്‍ പെട്ടെന്ന് കഴിയാറില്ല. സ്തനാര്‍ബുദമാണ ്ഇപ്പോള്‍ കണ്ടുവരുന്ന മറ്റൊന്ന്. ഇതിന് കാരണം പ്രസവത്തിലെ കുറവ് ആണ്. റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയും മറ്റുമരുന്നുകളും കൊണ്ട് രോഗം മാറ്റാം. പക്ഷേ രോഗിക്ക് കഠിനമായ ക്ഷീണം ഇതുണ്ടാക്കും. രോഗിയുടെ കേടുബാധിച്ച ഭാഗത്തേക്ക് റേഡിയോ രശ്മികള്‍ പ്രവഹിപ്പിക്കുന്നതാണ ്‌റേഡിയേഷന്‍ തെറാപ്പി. കീമോ ശരീരത്താകെയും രോഗം ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ചെയ്യുന്നതാണ്. രണ്ടിനും വിശപ്പില്ലായ്മ, അമിതദാഹം, വിസര്‍ജനത്തിനുള്ളപ്രയാസം, മുടികൊഴിച്ചില്‍, വേദന തുടങ്ങിയ അനുഭവപ്പെടുമെന്നതിനാല്‍ മരുന്നുകള്‍ക്ക് പുറമെ രോഗിയെ ശുശ്രൂഷിക്കല്‍ പ്രധാനമാണ്. മാനസികമായി ധൈര്യം നല്‍കുക ബന്ധുക്കളുടെയും കൂട്ടിരിപ്പുകാരുടെയും ചുമതലയാണ്.

രോഗം വന്ന ്മാറ്റാന്‍ ശ്രമിക്കുന്നതിന ്പകരം കാരണങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞും മനസ്സിലാക്കിയും ജീവിച്ചാല്‍ ഒരുപരിധി വരെ ഈ മാരകരോഗത്തെ അതിജീവിക്കാം.ജീവനും ജീവിതവും എല്ലാകാലത്തേക്കുമുളളതല്ല. എല്ലാചരാചരങ്ങള്‍ക്കും അതിന്റേതായ കാലാവധിയുണ്ട്. അത് മനസ്സിലാക്കിയാല്‍ തനിക്ക് വന്നുപെട്ട വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാതിരിക്കാന്‍ കഴിയും. ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനാകട്ടെ ഏവരുടെയും മരണം വരെയുള്ള ദൃഢനിശ്ചയും. പ്രാര്‍ത്ഥനകളും വ്യായാമങ്ങളും ഇതിന് സഹായകമാകും.

Chandrika Web: