തൃശൂരില്‍ വയോധികയ്ക്ക് നേരെ ക്രൂരപീഡനം. ചാഴൂര്‍ സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് ഉപദ്രവിച്ചു. അമ്മിണി (75)ക്കാണ് ബന്ധുക്കളില്‍ നിന്നും ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നത്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി , മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളവും ഭക്ഷണവും ചോദിച്ചപ്പോഴാണ് ക്രൂര മര്‍ദനമെന്നും പൊലീസ് വ്യക്തമാക്കി. ഭക്ഷണം ചോദിച്ചപ്പോഴൊക്കെ വടികൊണ്ട് അടിക്കുകയായിരുന്നു. മഞ്ഞും വെയിലുമേറ്റാണ് അമ്മിണി കിടന്നിരുന്നത്. അവിവാഹിതയാണ്. കഴിഞ്ഞ ഒരു മാസമായി ഭക്ഷണം നല്‍കാതെ മര്‍ദിക്കുകയായിരുന്നു. ചങ്ങലക്കിട്ടതിനാല്‍ കാല്‍വിരലുകള്‍ പഴുത്ത നിലയിലാണ്. വായില്‍ വടിയും തുണിയും തിരുകുകയായിരുന്നു. വയര്‍ ഒട്ടിയ നിലയിലാണ്. സ്ഥലം വിടാനൊരുങ്ങിയപ്പോഴാണ് കയറുകൊണ്ടും ചങ്ങലക്കുമിടുകയായിരുന്നു. വീട്ടിലാരെങ്കിലും വന്നാല്‍ പറഞ്ഞുവിടുമായിരുന്നു. അയല്‍വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കരച്ചില്‍ മറ്റുള്ളവര്‍ കേട്ടിരുന്നു. തൊഴുത്തിലാണ ്കിടന്നിരുന്നത്. ദാഹിച്ച് വലഞ്ഞ അമ്മിണി പൊലീസിനോട് വെള്ളം ചോദിച്ചു. അന്തിക്കാട് സി.ഐ പി.കെ ദാസ്,എസ്.ഐമാരായ എന്‍.സി ഹരീഷ്, കെ.പി പ്രദീപ്, ഒ.ജെ.രാജി എന്നിവരുടെ നേതൃത്വത്തിലാണ് മോചിപ്പിച്ചത്.
അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം ഇവരുടെ പേരില്‍ മാറ്റിയെഴുതെണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇതിന് വേണ്ടി വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലക്കിട്ട് ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. അവശനിലയിലായ ഇവരെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു.