വിദ്യാര്‍ത്ഥിയുടെ മുഖത്ത് സഹപാഠിയെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് മുസാഫിര്‍ നഗര്‍ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമവാസികള്‍ തനിക്കൊപ്പമുെണ്ടന്നും താന്‍ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ നിയന്ത്രിക്കുക പ്രധാനമാണ്, ഞങ്ങള്‍ സ്‌കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്… ഇങ്ങനെയാണ് ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത്. സംഭവത്തെ ന്യായീകരിക്കുകയും ലജ്ജ തോന്നുന്നില്ലെന്ന് അവര്‍ പറയുകയും ചെയ്തു.
നേരത്തെ ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും അതൊരു ചെറിയ പ്രശ്‌നം മാത്രമാണെന്നും അവര്‍ പറഞ്ഞിരുന്നു. മുസ്ലിം കുട്ടികളുടെ അമ്മമാര്‍ പഠനത്തില്‍ ശ്രദ്ധിക്കാത്തത് മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവെന്നും അധ്യാപിക പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
അതേസമയം സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് കുട്ടിയുടെ പിതാവ്. ഗ്രാമത്തലവനും കിസാന്‍ യൂണിയനും കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പിതാവ് പറയുന്നു.