X
    Categories: indiaNews

ഡൽഹിയിൽ 270 കിലോ ഹെറോയിൻ പിടിച്ചു

ന്യൂഡൽഹി: 270 കിലോ ഗ്രാം ഹെറോയിനുമായി ര ണ്ടു പേരെ ഡൽഹി പൊലീസ് പിടികൂടി. രോഹിത് (38), അക്ഷയ് (38) എന്നിവരെയാണ് പട്ടേൽ നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്. 271 കിലോഗ്രാം ഹെറോയിൻ, 2.65 ഗ്രാം കഞ്ചാവ്, 15,33,860 രൂപ എന്നിവയും ഇവരിൽ നിന്ന് കണ്ടെടു ത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻ ട്രൽ) ഹർഷ വർധൻ പറഞ്ഞു.

പിടിയിലായ രണ്ടു പേരും ക്രിമിനൽ റെക്കോർഡുകളുള്ളവരാണെന്നും ചരക്ക് മറ്റൊരാൾക്ക് കൈമാറാനാണ് ഇരുവരും എത്തിയതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

webdesk17: