തിരുവനന്തപുരം: കോവിഡ് ആനന്തര സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സബൂര്‍ണ്ണ പരാജയമെന്ന് പ്രതിപക്ഷം നിയമസഭയില്‍.
കോവിഡ് പ്രതിരോധത്തില്‍ കേരളം പൊളിഞ്ഞു പാളീസ് ആയെന്നും സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
വലതുകൈകൊണ്ട് ഫൈനും ഇടതുകൈകൊണ്ട് കിറ്റും ഇതെന്ത് നയം ബവ്‌കോയിലേതു പോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്നെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.