X

പണിമുടക്ക് ദിനം ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി റദ്ദക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു

 

ന്യൂഡല്‍ഹി: ദേശിയ പണിമുടക്ക് ദിവസം പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയ നടപടി റദ്ദക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.

2019 ജനുവരി 8,9 ദിവസങ്ങളില്‍ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് സര്‍ക്കാര്‍ ശമ്പളത്തോടെ അവധി നല്‍കിയത്. എന്നാല്‍ ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡയന്‍ നോണ്‍ പ്രഖ്യാപിക്കാതിനാല്‍ അവധി അനുവദിക്കുന്നത് സര്‍ക്കാറിന്റെ
നയപരമായ കാര്യമാണെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു.

Test User: