ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യാക്തമാക്കും.സര്‍ക്കാറിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശനാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
മന്ത്രി വി ശിവന്‍കുട്ടി, കെ ടി ജലീല്‍, ഇപി ജയരാജന്‍, കുഞ്ഞഹമ്മദ് കുട്ടി സി കെ സദാശിവന്‍ എന്നീവര്‍ക്കെതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തിരിക്കുന്നത്.
അപ്പീല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസില്‍ മുന്‍ പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്