നാഷണല്‍ ടാക്‌സി കമ്പനിയിലെ ഡ്രൈവര്‍മാര്‍ക്കാണ് കഴിഞ്ഞദിവസം പരിശീലനം നല്‍കിയതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലം ബിന്‍ സുവൈദാന്‍ അറിയിച്ചു.
അപകടങ്ങളെക്കുറിച്ചു ബോധവല്‍ക്കരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടവിധവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡ്രൈവര്‍മാരെ ബോധ്യപ്പെടുത്തി. അപകടങ്ങളില്‍ പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ പൊലീസ് ആപ്പിലൂടെ കൈമാറേണ്ട രീതിയെക്കുറിച്ചും പരിശീലിപ്പിക്കുകയുണ്ടായി.